ഇടത് സർക്കാരിന്റെ നവകേരള സദസ്, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും മുൻ കെഎംസിസി നേതാവുമായ ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീറിനെയുമാണ് സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്തത്. ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു.
മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു
