തലപ്പുഴ: വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിടിയെന്ന പരാതിയുമായി യുവതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്ന് സഹോദരി വരയാല്‍ നാല്പത്തൊന്നാംമൈല് കുറ്റിയകാട്ടില്‍ ബീനയാണ് പോലീസില്‍ പരാതി നല്‍കിയത്.
2005-ലാണ് ഷൈനിയെ കാണാതായത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് നിധീഷ് ഷൈനിയെ കൊന്നശേഷം വീടിനോടുചേര്‍ന്ന തെങ്ങിന്‍ചുവട്ടില്‍ കുഴിച്ചിട്ടെന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് പോലീസ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. എന്നാല്‍, രണ്ടരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ഡിവൈ.എസ്.പി. പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് ഫൊറന്‍സിക് സര്ജന് ഡോ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.