പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശിനി പിടിയിലായി.
ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.