മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കിങ്ങണംചിറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് വെള്ളരിക്കുണ്ട് കുരുത്തോല വയൽ ഭാഗത്ത് പിച്ചനാട്ട് വീട്ടിൽ ബിനോ ജോസഫ് (35) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ വീട്ടിലെത്തുകയും, ഇവരുമായി ഇയാള്‍ നല്‍കിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പണത്തിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇതിനൊടുവിൽ ഇരുമ്പ് വടി ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
പരാതിയെത്തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ് എ.എസ്, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ അനീഷ് ജോൺ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.