കാട്ടാന അക്രമത്തിൽ ഒരാൾ മരിച്ച സംഭവം: ഇന്ന് മൂന്നാറിൽ ഹർത്താൽ

Uncategorized

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കന്നിമലയില്‍ കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍.

അതേസമയം സുരേഷ്‌കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *