മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് സിബിസിഐ പ്രസിഡൻ്റും കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് . കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ് . ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു . ഭാരതകത്തോലിക്ക മെത്രാൻ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരിഞ്ഞാലക്കുട രൂപത വികാർ ജനറലും സിസിഐ ഓർഗനൈസറുമായ മോൺ. ജോളി വടക്കൻ,, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഫ്രാൻസിസ് മൂലൻ , അഡ്വ ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
റിലേ നിരാഹാര സമരത്തിൻ്റെ
മുപ്പത്തി ആറാം ദിനത്തിൽ എസ്എൻഡിപി യുണിറ്റ് അംഗങ്ങൾ ആയ ശ്രീദേവി പ്രദീപ്, ഗീതാ ബോസ്, സുനന്ദ ഉണ്ണികൃഷ്ണൻ, ബീന ബേബി, ഗിരിജ മണി, മഹതി ശാരങ്ങാധരൻ, പുഷ്പ രാമകൃഷ്ണൻ, പത്മ മോഹൻ, സുലോചന ശശി,തങ്കമണി ദിലീപ്, ചന്ദ്രിക ഗോപി ഓമന ജോയ്, സൗമി വേണു, ലതികാ ശശി, ലതികാ രാധാകൃഷ്ണൻ, സിനി സലി,അമ്പിളി ഷിബു ,ആതിര മധു എന്നിവർ നിരാഹാരമിരുന്നു.
കടൽവാതുരുത്ത് ഹോളി ക്രോസ്സ് ഇടവക വികാരി ഫാ. ജോയ് തേലക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി ജൂഡ് പണിക്കശ്ശേരി, അഡ്വ.ആൽബി റെയ്മണ്ട്,സംസ്ഥാന മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റും, ഓൾ ഇന്ത്യ ട്രഷററും ആയ എ .ഡി ഉണ്ണിക്കൃഷ്‌ണൻ, ഇടുക്കി രൂപത വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജോഷി കരിവേലിയ്ക്കൽ, കാഞ്ഞിരപ്പിള്ളി കത്തിഡ്രൽ പിതൃവേദി പ്രസിഡന്റ് റെജി കൈപ്ലാക്കൽ, എക്സിക്യൂട്ടീവ് മെംബേർസ് ആയ സെബാസ്റ്റ്യൻ ചെറുവാലി, സാബു പള്ളത്ത്, കൊച്ചിരൂപത പെരുമ്പടപ്പ് സാന്തക്രൂസ് ദേവാലയ പാസ്ട്രൽ കൗൺസിൽ അംഗം ജോർജ് കിളിയാറ, വിൻസെന്റ് ഡി പോൾ അംഗങ്ങൾ, കേരള വിശ്വകർമ്മ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സതീഷ് പത്മനാഭൻ ,സംസ്ഥാന ജനറൽ സെക്രട്ടറി എം കെ വിജയനാഥ്,,ചെറായി റണേഴ്സ് ക്ലബ്ബ്, അംഗങ്ങൾ, ഡോമാനിക്കൻ അൽമായ കൂട്ടായ്മ അംഗങ്ങൾ, കോട്ടപ്പുറം രൂപത തുരുത്തിപ്പുറം ജപമാലരാജ്ഞി ഇടവക വികാരി ഫാ ജോജോ പയ്യപ്പിള്ളി, സിഎസ്എസ് ജപമാല രാജ്ഞി യൂണീറ്റ് സെക്രട്ടറി ബൈജു ഒളാട്ടുപുറം, ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയ വികാരി ഫാ ആന്റണി കൂ ട്ടുമ്മേൽ, കെഎൽസിഎ ഭാരവാഹികൾ, സിസ്റ്റേഴ്സ്, കോതമംഗലം രൂപത അംബികാപുരം സെന്റ് മേരീസ് ഇടവക വികാരി ഫാ ജെയിംസ് ചൂരത്തോളി, ഇടവക പ്രതിനിധികൾ,തുറവൂർ സെന്റ് അഗസ്റ്റിൻ ദേവാലയ വികാരി ഫാ. ആന്റണി പുതിയാപറമ്പിലും, ഇടവക പ്രതിനിധികൾ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.