മുനമ്പം വഖഫ് വിരുദ്ധ മനുഷ്യചങ്ങലയിൽ പറവൂരിൽ നിന്നും2000 പ്രവർത്തകരെ പങ്കെടുപ്പിക്കും

Uncategorized

നോർത്ത് പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ്റെ കീഴിലുള്ള 72 ശാഖായോഗങ്ങളുടെ നേതൃസംഗമം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. ശാഖകളുടെയും, യൂണിയൻ്റെ കീഴിലുള്ള SNV സംസ്കൃത ഹയർ സെക്കൻ്ററി സ്‌കൂൾ, എസ്.എൻ. ആർട്‌സ് & സയൻസ് കോളേജ് എന്നിവയുടേയും, പോഷകസംഘടനകളുടേയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തു ന്നതിനുവേണ്ട നയപരിപാടികൾ അവതരിപ്പിച്ച് പാസാക്കി.

മുനമ്പം ഭാഗത്ത് സ്ഥിരതാമസക്കാരായ കുടുംബങ്ങളെ കുടിയൊഴിപ്പിക്കു ന്നതിന് വേണ്ടി ശ്രമിക്കുന്ന വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ ഭീഷണി അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡൻ്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ പറവൂർ എസ്.എൻ.ഡി.പി. യൂണിയനിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പി ക്കുവാൻ തീരുമാനിച്ചു.

ശ്രീനാരായണ ദർശനങ്ങൾ ലോകനന്മക്കുതകുന്ന തരത്തിൽ ജനങ്ങളിലേക്കെ ത്തിക്കുന്നതിനു വേണ്ടിയും കുടുംബയൂണിറ്റ് തലം മുതൽ ശാഖതലം വരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി യൂണിയൻ്റെ കീഴിലുള്ള ഏഴ് മേഖലകളിലും ദർശനോത്സവങ്ങൾ നടത്തുവാനും അതിനുശേഷം യൂണിയൻ തലത്തിൽ സംഘടന നേതാക്കൾ, പ്രമുഖരായ ആത്മീയ ആചാര്യന്മാർ എന്നിവരെ ഉൾപ്പെടുത്തി പറവൂർ പട്ടണത്തിൽ ദർശനോത്സവം നടത്തുവാനും തീരുമാനിച്ചു.

ശ്രീനാരായണ ഗുരുദേവൻ വിളിച്ചു ചേർത്ത ഏഷ്യയിലെ ആദ്യത്തെ സർവ്വമത സമ്മേളനത്തിൻ്റെ 100-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പറവൂരിൽ വിവിധ മത വിഭാഗങ്ങളിലെ ആചാര്യന്മാരെ ഉൾപ്പെടുത്തി സർവ്വമത സമ്മേളനം നടത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ യൂണിയൻ ചെയർമാൻ ശ്രീ. സി.എൻ. രാധാകൃഷ്ണ‌ൻ അദ്ധ്യക്ഷത വാഹിക്കുകയും, കൺവീനർ ശ്രീ. ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. യോഗം കൗൺസിലർ ശ്രീമതി. ഇ.എസ്. ഷീബ ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. പി.എസ്. ജയരാജ്, ശ്രീ. എം.പി. ബിനു, ശ്രീ. ഡി.ബാബു, യൂണിയൻ കമ്മറ്റി അംഗങ്ങളായ ശ്രീ. ഡി. പ്രസന്നകുമാർ, ശ്രീ. കെ.ബി. സുഭാഷ്, ശ്രീ. കണ്ണൻ കൂട്ടുകാട്, ശ്രീ. വി. പി.ഷാജി, ശ്രീ. വി.എൻ. നാഗേഷ്, ശ്രീ. ടി എം ദിലീപ്, വനിതാസംഘം പ്രസിഡൻ്റ് ശ്രീമതി. ഷൈജ മുരളീധരൻ, സെക്രട്ടറി ശ്രീമതി. ബിന്ദുബോസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *