മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം

Breaking National

മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കില്‍ ആര്‍ബിഐ ഓഫീസ് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം.ഈമെയില്‍ ലഭിച്ചത് തിങ്കളാഴ്ചയെന്നും മുംബൈ പൊലീസ്.

ആര്‍ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. മുംബൈയിലെ ആകെ 11 സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.

ഈമെയിലില്‍ പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *