മുംബൈ: വിമാനത്താവള റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ചതിന് വിമാന കമ്ബനിയായ ഇൻഡിഗോക്ക് ഒന്നര കോടി രൂപ പിഴ.മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വിമാനം മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തുടര്‍ന്ന് സുരക്ഷ ഭീഷണിയുണ്ടാക്കുന്ന സാഹചര്യം തടയാൻ ശ്രമിക്കാത്തതിന് ഇൻഡിഗോക്കും മുംബൈ വിമാനത്താവളത്തിനും വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപ വീതവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) ഇൻഡിഗോക്ക് 1.2 കോടിയും വിമാനത്താവളത്തിന് 60 ലക്ഷവുമാണ് പിഴയിട്ടത്.