ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെത്തുടര്‍ന്നാണ് തീരുമാനം
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളം സെക്കന്‍ഡില്‍ 250 ഘനയടിയായി അളവും കുറച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 138 അടിക്കു മുകളിലായിരുന്നു അപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ജലനിരപ്പ് 138.55 അടിയാണ്.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കന്‍ഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിരുന്നത്.