മുകേഷ് അംബാനിക്ക് വധഭീഷണി

Kerala

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ കൊല്ലുമെന്നാണ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഒക്ടോബർ 27 ന് ഷദാബ് ഖാൻ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്.

‘ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഇല്ലാതാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്’ – ഇമെയിലിൽ പറയുന്നു. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വധഭീഷണി അവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പരാതി ഫയ‌ൽ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ മുംബൈയിലെ ഗാംദേവി പൊലീസ് അജ്ഞാതനെതിരെ ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *