റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് അജ്ഞാതന്റെ ഭീഷണി.’20 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവുംമികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് ‘ എന്ന സന്ദേശവുമായി ഷദാബ് ഖാൻ എന്ന പേരിലാണ് ഇ-മെയില്‍ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ നല്കിയ പരാതിയില്‍ മുംബൈയിലെ ഗാവ്ദേവി പോലീസ് സ്റ്റേഷനില്‍ ഇന്ത്യൻ ശിക്ഷാനിയമം 387, 506 (2) വകുപ്പുകള്‍ പ്രകാരം അജ്ഞാതന്റെപേരില് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മുമ്ബും മുകേഷ് അംബാനിക്കുനേരെ വധഭീഷണിയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ ലഭിച്ച സന്ദേശത്തില്‍ അംബാനിയുടെ വീട്ടില്സ്ഫോടനം നടത്തുമെന്നും അംബാനിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.