സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്തകൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. അസംബന്ധ വാർത്തയാണെന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് തനിക്കും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാർത്ത അസംബന്ധമാണ്. കുറച്ചു കൂടി കളർ ഫുൾ ആയി കൊടുക്കാമായിരുന്നു. കസേരയെടുത്ത് പൊക്കി റിയാസിനെ അടിച്ചു, എന്നിട്ടും അത്ഭുതമായി രക്ഷപ്പെട്ടു എന്ന് കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.