സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. വിമർശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണ്. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസ്സിലാകും. എം ടി പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക് എന്നും കെ മുരളീധരൻ വിമർശിച്ചു
എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി
