തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നും നീക്കി. ഡോ. മുഹമ്മദ് താഹയെയാണ് കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം നീക്കിയത്. അധ്യാപകര്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രിന്‍സിപ്പലും അധ്യാപകരും കുറ്റക്കാരാണെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്‍ഷമാണ് കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനം നേടിയത്. തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദമായ ഈ സംഭവത്തിലാണ് നിഖിലിന് പ്രവേശനം നല്‍കിയ എംഎസ്എം കോളേജിനെതിരെയും കേരളാ സര്‍വകലാശാല നടപടിയിലേക്ക് നീങ്ങിയത്.