ഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എം എസ് ഗിൽ അന്തരിച്ചു. 87 വയസ്സായിരുന്നു ഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം.1996 മുതൽ 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം.
പഞ്ചാബ് കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ഗിൽ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ രാജ്യസഭാംഗമായി. രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1980കളിൽ പഞ്ചാബ് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന ഗിൽ An Indian Success Story: Agriculture and Cooperatives എന്ന പുസ്തകം രചിച്ചിട്ടുണ്ട്.