ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ.സി വേണുഗോപാല്‍ എം.പി

Breaking Kerala

കണ്ണൂര്‍:കണ്ണൂര്‍ സര്‍വ്വകലാശാല വി.സിയുടെ പുനര്‍നിയമന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ മമ്ബറം ടൗണില്‍ .യു ഡി എഫ് വിചാരണ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്തുകൊണ്ടു എ.ഐ. സി സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു .സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രിയുടേത്.
വി സി നിയമനത്തിനായി ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണ്.

ആവശ്യഘട്ടത്തില്‍ ബിജെപി ക്കും സി നും യോജിക്കാവുന്ന പാലം ഉണ്ട് അതില്‍ ഒന്നാണ് വിസി നിയമനത്തിലൂടെ വ്യക്തമാകുന്നത്.വിദ്യാഭ്യാസ മന്ത്രിയും നിമിഷം തുടരാന്‍ അര്‍ഹനല്ല.സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിലെ സാമ്ബത്തിക പ്രതിസന്ധി.മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഭീകരമായിട്ടാണ് കൈകാര്യം ചെയ്തത്.ആ അക്രമത്തേക്കാളും വേദന തോന്നിയത് അതിനെ കുറിച്ച്‌ മുഖ്യമന്ത്രി പറയുന്നത് കേട്ടിറ്റാണ്.അദ്ദേഹം അക്രമത്തെ ന്യായികരിച്ചു.

ഈ മട്ടിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തിലെ സി പി എം ബംഗാള്‍ മോഡലിലേക്കാണ് മുന്നോട്ട് പോകുന്നത്. .ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്.ഈ ജന വിരുദ്ധ സര്‍ക്കാരിനെതിരെ പോരാട്ടം ശക്തമാക്കുവാനും കെ സി വേണുഗോപാല്‍ ആഹ്വാനം ചെയ്തു.കുറ്റ പത്രത്തിന്റെ സംക്ഷിപ്ത രൂപം അബ്ദുള്‍ കരിം’ ചെലേരി അവതരിപ്പിച്ചു.

സര്‍ക്കാരിനെതിരായ കുറ്റപത്രം വിവിധ ആളുകള്‍ വായിച്ചുനേതാക്കളായ ബിന്ദുകൃഷ്ണ, എം എല്‍ എ മാരായ സണ്ണി ജോസഫ്,, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി. എഫ് ചെയര്‍മാന്‍ പിടി മാത്യു, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍,മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *