മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.2018ല്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മലപ്പുറം കോടതിയില്‍ നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ല് തകര്‍ത്തെന്നും 13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.