നെഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്.’റാഹേല്‍ മകന് കോര’ എന്ന സിനിമയുടെ സംവിധായകന് ഉബൈനിയുടെ പരാതിയിലാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമ മോശമാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഒമ്ബത് പേര്‍ക്കെതിരെയാണ് കേസ്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സിനിമ റിവ്യു ബോംബിങ്ങിനെതിരെ നടപടി ആരംഭിച്ചത്. എട്ടും ഒമ്ബതും പ്രതിസ്ഥാനത്തുള്ളത് യൂട്യൂബും ഫേസ്ബുക്കുമാണ്. ഈ പ്ലാറ്റ്ഫോമുകളുപയോഗിച്ചാണ് സിനിമയെ ബോധപൂര്‍വം മോശമാക്കാന്‍ ശ്രമിച്ചത് എന്നാണ് പരാതി. രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതിപട്ടികയില്‍ ഒരാള്‍ തിരിച്ചറിയാത്തയാളാണ്. എന്‍ വി ഫോക്കസ്, ട്രെന്‍ഡ്സെറ്റര്‍ 24*7, അശ്വന്ത് കോക്ക് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ള മറ്റ് ചാനലുകള്‍.