ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം

Kerala

ഏറ്റുമാനൂർ:ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം. നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികരക്കെതിരെ 12 കൗൺസിലർമാർ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 16-നാണ് അവിശ്വാസ പ്രമേയ അവതരണം നടക്കുന്നത്.
35 അംഗങ്ങളുള്ള ഭരണസമിതിയിൽ 15 പേരുടെ പിന്തുണയോടെയാണ് യു ഡി എഫിന് ഭരണം നടത്തുന്നത്.

കാേൺഗ്രസ് 11 , കേരള കോൺഗ്രസ് ജോസഫ് – 2, സ്വതന്ത്രർ – 2 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് സി പി എം – 9, കേരള കോൺഗ്രസ് (എം) – 2, സി പി ഐ – 1, സ്വതന്ത്രൻ – 1, ബിജെപി – 7 എന്നിങ്ങനെയാണ് അംഗസംഖ്യ.

പദ്ധതി നിർവഹണം പൂർത്തിയാക്കുന്നതിലെ വീഴ്ച, മാലിന്യസംസ്കരണ വിഷയത്തിലേക്ക് കെടുകാര്യസ്ഥത, ഭരണനിർവ്വഹണം ഉദ്യോഗസ്ഥരിൽ മാത്രം കേന്ദ്രീകരിക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ ഉയർത്തിയാണ് 12 അംഗ കൗൺസിലർമാർ ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 16 ന് 10.30 ന് ഏറ്റുമാനൂർ നഗരസഭ കൗൺസിൽ ഹാളിലാണ് അവിശ്വാസപ്രമേയം അവതരണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *