കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഈ മാസം 20 നായിരുന്നു ആക്രമണം. ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞിരുന്ന അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്.
സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.