റബറ്റ്: മൊറോക്ക ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1,037 പേർക്ക് മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുടുങ്ങി കിടക്കുന്ന ആളുകൾക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം അനുഭവപ്പെടുന്നുണ്ട്.
ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ്. ചരിത്ര നഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായും റിപ്പോർട്ടുണ്ട്.