ഓണത്തിരക്ക്; കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

Breaking National

ബെംഗളൂരു: ഓണതിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുന്നത്.

നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍ സമയത്തെ മലയാളി യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസ് ഇനിയും വര്‍ധിപ്പിക്കാനും കര്‍ണാടക ആര്‍ടിസിയുടെ ആലോചനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *