വൈക്കം: വൈക്കം സെൻ്റ് ലൂയിസ് UP സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിന അസംബ്ലിയിൽ മാസ്റ്റർ ജോഫിൻ പൗലോസ് ചന്ദ്രമനുഷ്യനായി വേഷം ധരിച്ചു. ഇതിനോടനുബന്ധിച്ച് റോക്കറ്റുകളുടെ പ്രദർശനം, കൊളാഷ്, ചാന്ദ്രദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സീനിയർ അസിസ്റ്റന്റ് സ്റ്റെല്ല ജോസഫ്, സയൻസ് അധ്യാപകരായ നൈസി ജോൺ, ജിൻസി എം ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.