വയനാട്ടില്‍ കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ല കലക്ടര്‍ യോഗം ചേര്‍ന്നു

Kerala

കല്‍പറ്റ: വയനാട്ടില്‍ കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ല കലക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.

നവംബര്‍ മുതല്‍ മെയ് വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നത്കുരങ്ങ് പനിക്കെതിരെയുള്ള ബോധവത്കരണ ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവ അതത് പഞ്ചായത്തുകളുടെ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ജനങ്ങളിലേക്കെത്തിക്കണം. വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം. പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ പി.പി.ഇ കിറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരത്തണം. ബി.ബി എമല്‍ഷന്‍ പോലുള്ള പ്രതിരോധ ലേപനങ്ങള്‍ എല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. വനമേഖലയിലും വനാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *