കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്. എസിപി ടിപി ശ്രീജിത്തിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.ഹൈദരാബാദിലെ കറന്‍സി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാല്‍ പണം കൊണ്ടുപോകുമ്ബോള്‍ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കറന്‍സിയുമായി പോയ വാഹനത്തിന് അകമ്ബടി പോകാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല, സര്‍വീസ് പിസ്റ്റള്‍ കൈവശം വെച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
പണം കൊണ്ടുപോകുന്നതില്‍ സുരക്ഷാ വീഴ്ച വരുത്തിയതിന് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്
