മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’. ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഉള്ളത് . ജനുവരി 23 നു ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പുതുവർഷ ആശംസകൾ നേർന്ന് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാവർക്കും ഹാപ്പി ന്യൂയെർ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.അതേസമയം ചിത്രം ഉടനെത്തും എന്ന് സൂചന നൽകി ക്രിസ്മസ് വിഷ് ചെയ്തുകൊണ്ട് ക്രിസ്മസ് ദിനം മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഗോകുൽ സുരേഷും മമ്മൂട്ടിയും ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ . മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിലും മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് ഉണ്ടായിരുന്നു. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.