ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. പ്രദർശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും.
ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് ക്വാളിറ്റിയുമായിട്ടാണ് 2000ൽ ദേവദൂതൻ റിലീസ് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും.