പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതിൽ മേലേതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ(42) ആണ് പൊലീസ് പിടിയിലായത്.
2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടിൽ മൊബൈൽ ചാർജർ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനിൽ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സമാനമായ മറ്റൊരു ലൈംഗികാതിക്രമ കേസിലെ പ്രതിയേയും പന്തളം പൊലീസ് ഇതേ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുകയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഓമാരായ എസ് അൻവർഷാ, കെ അമീഷ്, ആർ രഞ്ജിത്ത്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു