ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ന്യൂഡല്‍ഹിയിലാണ് അദ്ദേഹം ബിസിനസ് 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്‌ക്ക് 12നാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.
ബിസിനസ് ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുമിച്ചുകൂടാനും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനാവുന്നതുമായ ഒരു വേദിയാണ് ബി20യെന്ന് പ്രധാനമന്ത്രി പറഞ്ഞു.