പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കുന്നംകുളത്തെ പൊതുയോഗത്തിൽ പങ്കെടുക്കും

Kerala

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കുന്നംകുളത്തെത്തും. നേരത്തെ കരുവന്നൂരിന് അടുത്തുള്ള ഇരിങ്ങാലക്കുടയിലേക്ക് നരേന്ദ്ര മോദിയെ എത്തിക്കാൻ ബിജെപി ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്ത് 15ന് രാവിലെ 11മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *