ഇന്ന് രാവിലെ 10.30ന് മോദി മോദി കേരളത്തിലെത്തും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് നിയന്ത്രണം എന്നാണ് അറിയിപ്പ്. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിലെ റോഡുകളിലും ഇടറോഡുകളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല. എയര്‍പോര്‍ട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് – പേട്ട – ആശാന്‍ സ്‌ക്വയര്‍ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. 28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് ഗതാഗത നിയന്ത്രണം.
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഗതാഗത നിയന്ത്രണം
