കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സാമ്ബത്തിക പണ്ഡിതനും കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.മോഡി സര്‍ക്കാര്‍ ഇന്ത്യയെ സാമ്ബത്തികമായും സാമൂഹ്യമായും തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോഡി ഭരണത്തിൻ കീഴില്‍ ശതകോടീശ്വരൻമാരുടെ എണ്ണത്തിലല്ലാതെ മറ്റൊരു കാര്യത്തിലും രാജ്യത്തിന് ഉയര്‍ച്ച ഉണ്ടായിട്ടില്ലെന്ന് പ്രൊഫസര്‍ പരകാല പ്രഭാകര്‍ കണ്ണൂരില്‍ പറഞ്ഞു.സേവ് പബ്ലിക് സെക്ടര്‍ ഫോറം കണ്ണൂരില്‍ സംഘടിപ്പിച്ച കണ്‍വെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാമ്ബത്തിക വിദഗ്ദനായ പരകാല പ്രഭാകര്‍. കേന്ദ്ര സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം രാജ്യത്തിന്റെ സാമൂഹ്യ ഘടനയും മോഡി കാലത്ത് തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ ഒന്നൊന്നായി സുഹൃത്തുക്കളായ കോര്പ്പറോക്കുകള്ക്ക് മോഡി സമ്മാനിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്ത് കുതിച്ചുയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാമൂഹ്യമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഒരു വിഭാഗത്തെ പൗരൻമാരല്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാണ് ശ്രമിക്കുനതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടത്തിന് പുറത്തുള്ളവരെ ഏതു വിധേനയും ശ്വാസം മുട്ടിക്കും. ഫെഡറല്‍ സംവിധാനവും തകര്‍ത്തു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണെന്നും പ്രൊഫ പരകാല പ്രഭാകര്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെൻഷൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപി യുമായ ഡോ. പികെ ബിജു ഉദ്ഘാടനം ചെയ്തു.സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അധ്യക്ഷത വഹിച്ചു.