മോഡൽ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

Kerala

മോഡൽ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടെന്നും ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ‘അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തിൽ അബ്ദുറബ്ബ് സർക്കാരിനെ കളിയാക്കുകയാണ്.

സ്വന്തം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മറവി രോഗം ബാധിച്ചോ എന്ന് സംശയമുണ്ട്. അബ്ദുറബ്ബിന്റെ കാലത്തേത് പോലെ ടെസ്റ്റ് ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കെഎസ്‌യു പ്രവർത്തകർ സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ്. കുട്ടികൾ പരീക്ഷ എഴുതട്ടെ, അവരെ ശല്യം ചെയ്യരുത്’, മന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *