തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു.എംഎ ബേബി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. സംസ്ഥാനത്ത് ഉള്‍പ്പെടെ ക്ഷേമ പ്രവര്‍ത്തനം നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നതില്‍ പ്രതികരിച്ചതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം മണി
