തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കള്ളസത്യവാങ്മൂലം നല്‍കിയ മാത്യു കുഴല്‍ നാടന്‍, എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. മാത്യു കുഴല്‍നാടന്റെ മൂവാറ്റുപുഴയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിഎന്‍ മോഹനന്‍.മാത്യു കുഴല്‍നാടന്റെ ബിനാമി തട്ടിപ്പും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. എം എല്‍ എ ഓഫീസിനു മുന്നില്‍ വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.മാത്യു കുഴല്‍നാടന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് എങ്ങനെയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് സി എന്‍ മോഹനന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കള്ളസത്യവാങ്മൂലം നല്‍കിയ മാത്യു കുഴല്‍ നാടന്‍, എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.