തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന്‍. താനും മുന്‍ മന്ത്രി എ സി മൊയ്തീനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ലക്ഷ്യമെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും എം കെ കണ്ണന്‍ പറഞ്ഞു. അറസ്റ്റിലേക്ക് നീങ്ങിയാലും കുഴപ്പമില്ല. നിയമോപദേശം തേടുമെന്നും എം കെ കണ്ണന്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മൊഴികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ പറയുന്നതുപോലെ പറയാന്‍ നിര്‍ബന്ധിക്കുന്നു. കരുവന്നൂരുമായി യാതൊരു ബന്ധവുമില്ല. സതീഷ് കുമാറുമായി ബിസിനസുകാരനെന്ന നിലയിലെ ബന്ധം മാത്രം. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും എം കെ കണ്ണന്‍ പറഞ്ഞു.