മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്കു മാറ്റി

Breaking National

ഡല്‍ഹി: മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്കു മാറ്റി. തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങള്‍ക്കൊപ്പം മിസോറമിലും മൂന്നിനായിരുന്നു വോട്ടെണ്ണല്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍, ഞായറാഴ്ചയിലെ വോട്ടെണ്ണല്‍ മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകളും കോണ്‍ഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നാലിലേക്ക് മാറ്റിയത്. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച തന്നെ നടക്കും. മിസോറമില്‍ സോറം പീപ്പിള്‍ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *