നിയമസഭാ തെരഞ്ഞെടുപ്പ്: മിസോറാമില്‍ 75.88 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

Breaking National

യമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ 75.88 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനത്ത് സമാധാന അന്തരീക്ഷത്തിലാണ് വോട്ടിംഗ് നടന്നത്.നാല്‍പത് നിയസഭാ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാന സീറ്റുകളിലെല്ലാം കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. സേര്‍ച്ചിപ്പ് 83.96 ശതമാനം, മാമിത്ത് 83.42%, നന്തിയാല്‍ 82.62%, കവാസവല്‍ 82.39%, കൊലാസിബ് 80.13% എന്നിങ്ങനെയാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് സമാധാനപരമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സേവനം നടത്തിയ മിസോറാം പീപ്പിള്‍സ് ഫോറമാണ് മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ നേടിയത്. വോട്ടര്‍മാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം നിന്ന് സംസ്ഥാനത്ത് അക്രമങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാതെ ശ്രദ്ധിക്കുന്നതില്‍ അവര്‍ വിജയിച്ചെന്നാണ് അഭിപ്രായങ്ങള്‍ പുറത്തു വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിയമപരമായി എല്ലാം ഏകോപിപ്പിക്കുന്നതെങ്കിലും മിസോറാം പീപ്പിള്‍ ഫ്രണ്ടാണ് എല്ലാ തെരഞ്ഞെടുപ്പ് നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തിയത് എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം വോട്ടെണ്ണല്‍ ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ 65കാരന്‍ നിരാഹാര സമരം നടത്തി. മുമ്ബ് തന്നെ ജനങ്ങള്‍ ഉയര്‍ത്തിയ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചതു കൊണ്ടാണ് നിരാഹാര സമരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സംസ്ഥാനത്ത് ഞായറാഴ്ച വോട്ടെണ്ണല്‍ നടന്നാല്‍ അത് പള്ളികളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *