മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി

National

മിസോറാം: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ 4 ലേക്ക് മാറ്റിയതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഡിസംബര്‍ 3 ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കേണ്ടതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫല തീയതി മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള നിരവധി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ പറഞ്ഞു. ഡിസംബര്‍ 3 ഞായറാഴ്ചയായതിനാല്‍ മിസോറാമിലെ ജനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

ഈ പ്രാതിനിധ്യങ്ങള്‍ പരിഗണിച്ച കമ്മീഷന്‍, മിസോറമിലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ 3 ല്‍ നിന്നും ഡിസംബര്‍ 4 ലേക്ക് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മിസോറാമില്‍ നവംബര്‍ 7 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നു. 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *