തൃശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്ട്രോള് റൂമിലേക്ക് മാറ്റി. ഈ മാസം 18-ാം തിയതിയാണ് ഇവരെയും കാണാതെ ആയത്. ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്.
കുടുംബ പ്രശ്നം മൂലമാണ് മക്കളോടൊപ്പം നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. ഗുരുവായൂര്‍ പൊലീസ് വിവരം വയനാട് പോലീസിന് കൈമാറി.