മലപ്പുറത്ത് 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും പിടിയിൽ

Kerala

മലപ്പുറം: മങ്കടയില്‍ പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയില്‍. 24 വയസ്സുള്ള സഹോദരനെയും ബന്ധുവായ യുവാവിനെയും ആണ് കസ്റ്റഡിയിലെടുത്തത്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.പതിനാലുകാരി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് വിവരം. സ്വന്തം വീട്ടിലും സമീപത്തുവെച്ചുമാണ് കുട്ടി പീഡനത്തിനിരയായതെന്നും പറയുന്നു.
പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മങ്കട പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *