ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. വീടിന് സമീപത്തെ വയലില്‍ ജോലി ചെയ്യുകയായിരുന്ന കുട്ടിയെ പ്രദേശവാസികളായ വിര്‍ബന്‍, പ്രമോദ്, സോനെ എന്നിവര്‍ ബലമായി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുകയും പിന്നാലെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
ഉത്തർ പ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
