സെനറ്റിലെയും സിന്‍ഡിക്കേറ്റിലെയും നിയമനത്തില്‍ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ. സുധാകരൻ ബിജെപിയുടെ വക്താവാണോ കോൺഗ്രസ് നേതാവാണോ എന്ന് സംശയം തോന്നിപോകുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കമൽനാഥിനേക്കാളും തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാറി. കേരളത്തിൽ ബിജെപി-കോൺഗ്രസ് സംഖ്യം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുൺ പരിപാടിയിലാണ് പി രാജീവിന്റെ പ്രതികരണം.