ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയാണ് എന്ന സ്പീക്കർ എ എൻ ഷംസീറിൻ്റെ പരാമർശം തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനല്ല. സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത്. ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഗവർണർ എന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.
സ്പീക്കർക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
