മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവം, പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

Kerala

കൊട്ടാരക്കര: പുലമണ്ണില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി.

കൊല്ലം ട്രാഫിക് യൂണിറ്റ് എസ്‌ഐ അരുണ്‍കുമാര്‍, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയന്‍, സിപിഒ ബിജുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.14 ദിവസത്തിനുള്ളില്‍ കുറ്റാരോപണ പത്രിക നല്‍കാന്‍ ഡി ഐ ജി ആര്‍ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒരുമാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം. ബിജുലാല്‍ ആണ് അന്ന് വാഹനമോടിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടം ഉണ്ടായതില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അതിലാണ് ഇപ്പോള്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *