മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

National

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതി പ്രിയ മല്ലിക്ക്.

കഴിഞ്ഞ ദിവസം സാള്‍ട്ട് ലേക്ക് ബി ബ്ലോക്കിലെ വസതിക്ക് പുറമേ നാഗേര്‍ ബസാറിലുള്ള ഫ്‌ളാറ്റുകളിലും അന്വേഷണ ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇഡിയുടെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശശി പഞ്ച പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *