നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. കോഴിക്കോട് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു.
2015 മുതൽ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവന്ന കേസിൽ രണ്ടുവർഷം ജയിൽ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നൽകാൻ കോടതി വിധിച്ചിരുന്നു. അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീൽ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു.