കടുത്തുരുത്തി: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലും വീടിന്റെ മതിലിലും ഇടിച്ചു. കോഴിക്കോട് സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടുചിറ-മള്ളിയൂര്‍ റോഡില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഞായറാഴ്ച പുലര്‍ച്ചെടയണ് അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ അജീഷ്(36), വിഷ്ണു(19), ഹര്‍ഷന്‍(11), ശ്രീജിത്ത്(46), ആത്മിക(ഒന്‍പത്), അതുല്‍ രാജ്(23), അഖിലേഷ്(27), രഞ്ജിത്ത്(38), അതുല്‍(26), ഹരീഷ്(37), സുധീപ്(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഡ്രൈവര്‍ അജീഷിന് ശസ്ത്രക്രീയ നടത്തി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. 21 പേരടങ്ങിയ അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്
അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലും വീടിന്റെ മതിലിലും ഇടിച്ചു:11 പേര്‍ക്ക് പരിക്ക്
