കുടിശിക കിട്ടാതെ മില്‍മ: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കിടപ്പു രോഗികള്‍ക്കുള്ള പാല്‍ വിതരണം നിര്‍ത്തും.

Kerala

തിരുവനന്തപുരം: കുടിശിക കാരണം
മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും. 1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത് എന്ന് മില്‍മ അറിയിച്ചു.

മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടർന്നാണ് മില്‍മയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *